+

വിദ്യാർഥികൾക്കും ആർത്തവ അവധി പ്രഖ്യാപിക്കാനൊരുങ്ങി കർണാടക സർക്കാർ

വിദ്യാർഥികൾക്കും ആർത്തവ അവധി പ്രഖ്യാപിക്കാനൊരുങ്ങി കർണാടക സർക്കാർ

ബംഗളൂരു : വിദ്യാർഥികൾക്കും ആർത്തവ അവധി പ്രഖ്യാപിക്കാനൊരുങ്ങി കർണാടക സർക്കാർ. സർക്കാർ ജോലിക്കാരായ എല്ലാ സ്ത്രീകൾക്കും ആർത്തവ അവധി നയം അംഗീകരിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് പുതിയ നീക്കം. ഒക്ടോബർ 12ലെ സർക്കാർ വിജ്ഞാപനത്തിൽ 18നും 52നും ഇടയിൽ പ്രായമുള്ള വനിത ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിച്ചിരുന്നു.

പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ വനിത ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ആർത്തവ അവധി നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക. കർണാടക വർക്കിങ് വിമൻ വെൽബീയിങ് ബിൽ ഇപ്പോൾ സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവയിലെ വിദ്യാർഥികൾക്ക് പ്രതിമാസം രണ്ട് ദിവസം വരെ ആർത്തവ അവധി നൽകാൻ നിർദ്ദേശിക്കുന്നു. കൂടാതെ, വിദ്യാർഥികൾക്ക് ഹാജരിൽ രണ്ട് ശതമാനം ഇളവ് നൽകും.

ഈ വ്യവസ്ഥ പാലിച്ചില്ലെങ്കിൽ 5,000 പിഴ ഈടാക്കുമെന്ന് ബില്ലിൽ പറയുന്നു. കർണാടക നിയമസഭയുടെ ഇപ്പോൾ നടക്കുന്ന ശൈത്യകാല സമ്മേളനത്തിൽ കരട് ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിത ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസത്തെ അവധി അനുവദിക്കണമെന്നത് നിർബന്ധമാക്കുന്ന നവംബർ 20ലെ സംസ്ഥാന നിർദ്ദേശത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി ബുധനാഴ്ച 2026 ജനുവരി 20ലേക്ക് മാറ്റി.

ബാം​ഗ്ലൂ​ർ ഹോ​ട്ട​ൽസ് അ​സോ​സി​യേ​ഷ​നും അ​വി​രാ​ത എ.​എ​ഫ്.​എ​ൽ ക​ണ​ക്റ്റി​വി​റ്റി സി​സ്റ്റ​വു​മാ​ണ്​ ഉ​ത്ത​ര​വി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ചിട്ടുണ്ട്. ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും മു​മ്പ് സ​ർക്കാ​ർ ത​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചി​ല്ല. അ​ത്ത​രം അ​വ​ധി നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ൻ സം​സ്ഥാ​ന​ത്തി​ന് അ​ധി​കാ​ര​മി​ല്ല. സ​ർ​ക്കാ​ർ എ​ന്ത് അ​ധി​കാ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് വി​ജ്ഞാ​പ​ന​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നി​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു.

നി​ല​വി​ലു​ള്ള തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി​ക്ക് മ​തി​യാ​യ വ്യ​വ​സ്ഥ​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​വ​ധി​ക​ൾ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ഹ​ര​ജി​യി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ ജ​സ്റ്റി​സ് എം. ​ജ്യോ​തി ഉ​ത്ത​ര​വ്​ സ്​​റ്റേ ചെ​യ്​​തിരുന്നു. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി വി​ധി​ക്ക് വി​രു​ദ്ധ​മാ​ണ് സ്​​റ്റേ ഉ​ത്ത​ര​​വെ​ന്നും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ഡ്വ. ജ​ന​റ​ൽ ശ​ശി കി​ര​ൺ ഷെ​ട്ടി കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ സ്​​റ്റേ​ പി​ൻ​വ​ലി​ച്ചു.

facebook twitter