കാസര്‍കോട് ഗവ. കോളേജില്‍ അറബിക് അധ്യാപക ഒഴിവ്

04:19 PM Jul 08, 2025 | AVANI MV

കാസര്‍കോട് : കാസര്‍കോട് ഗവ. കോളേജില്‍ അറബിക് വിഷയത്തില്‍ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച ജുലൈ പത്തിന് രാവിലെ 10.30 ന് നടക്കും.  യോഗ്യത 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും. നെറ്റ്  യോഗ്യത  ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും.

 കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യായലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത  ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍- 04994 256027.