കാസര്‍കോട് : പെരിയയിലുളള കാസര്‍കോട് ഗവ.പോളിടെക്നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലെക്ചറര്‍ തസ്തികകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ഓഗസ്റ്റ് അഞ്ചിന് നടക്കും.
ബന്ധപ്പെട്ട വിഷയത്തില്‍ 60ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. കൂടിക്കാഴ്ചക്ക് ഹാജരാകുന്നവര്‍ രാവിലെ 10നകം ബയോഡാറ്റ, എല്ലാ അക്കാദമിക, പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പുകളും സഹിതം പോളിടെക്നിക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0467-2234020, 9847508478.