പാർട്ടിയിൽ നിന്നും രാജിവെച്ച കാസറഗോഡ് ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കലിനെ പുറത്താക്കി

07:00 AM Nov 27, 2025 | Desk Kerala

കാഞ്ഞങ്ങാട് : കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചയാളെ കെ.പി. സി. സി സസ്പെൻഡ് ചെയ്തു. പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച കാസർകോട് ഡിസിസി വൈസ് പ്രസിഡൻ്റിനെയാണ് സസ്പെൻ്റ് ചെയ്തത്. ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കലിനെതിരെയാണ് അച്ചടക്കനടപടി. 

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫാണ് സസ്പെൻ്റ് ചെയ്തത്. ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ പണം വാങ്ങി സ്ഥാനാർത്ഥിത്വം നൽകുന്നുവെന്നാരോപിച്ച് ചൊവ്വാഴ്ച്ച ജയിംസ് പന്തമാക്കൽ രാജിവെച്ചിരുന്നു.

ഗുരുതരമായ പാർട്ടി അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയിംസ് പന്തമാക്കനെ കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.