കണ്ണൂർ: ബി.ജെ.പി രാജ്യം ഭരിക്കാനറിയാത്ത പാർട്ടിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻകണ്ണൂർ ഡി.സി.സി സി ഓഫിസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാശ്മീരിലെത്തിയ സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കാൻ ബി.ജെ.പി സർക്കാരിന് കഴിഞ്ഞില്ല.
കോൺഗ്രസ് ഏറെക്കാലം ഇന്ത്യാ രാജ്യം ഭരിച്ച പാർട്ടിയാണ് ഭരണപരിചയമുള്ള മുതിർന്ന നേതാക്കളാണ് അന്ന് രാജ്യം ഭരിച്ചിരുന്നത്. ചേറ്റൂർ ശങ്കരൻ നായരെ ബി.ജെ.പി എപ്പോഴാണ് അനുസ്മരിക്കാൻ തുടങ്ങിയതെന്ന് പറയണം. മറ്റു പാർട്ടികളിലെ നേതാക്കളെ സ്വന്തമാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. പി.വി അൻവർ യു.ഡി.എഫിലേക്ക് വരുന്നതിൽ യാതൊരു പ്രശ്നവുമില്ല. അൻവറിനെ വിശ്വാസമാണ്. നിലമ്പൂർ തെരഞ്ഞെടുപ്പ് വിഷയം യു.ഡി.എഫ് ചർച്ച ചെയ്യുമെന്ന് സുധാകരൻ പറഞ്ഞു.