ഓണാഘോഷം സംഘടിപ്പിച്ച് ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജം

04:01 PM Sep 07, 2025 |


ലണ്ടൻ : ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജം ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലിംഹാം ടൈഡ് വാളിൽ ഉള്ള ഹോളി ട്രിനിറ്റി ഹാളിൽ വച്ച് വർണ്ണാഭമായാണ് ആഘോഷം നടത്തിയത്.

ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട്, ദേവകി നടരാജൻ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി. ചടങ്ങുകൾക്ക്  വാണി സിബികുമാർ  നേതൃത്വം നൽകി. സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട് വിശ്ഷ്ട അതിഥി ആയി.