+

നിപ ജാഗ്രതയില്‍ കേരളം, രോഗം സ്ഥിരീകരിച്ച പാലക്കാടും മലപ്പുറത്തുമുള്ള രണ്ട് പേരും തമ്മില്‍ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ്

കേരളം കനത്ത നിപ ജാഗ്രതയില്‍. നിലവില്‍ രോഗം സ്ഥിരീകരിച്ച പാലക്കാടും മലപ്പുറത്തുമുള്ള രണ്ട് പേരും തമ്മില്‍ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കേരളം കനത്ത നിപ ജാഗ്രതയില്‍. നിലവില്‍ രോഗം സ്ഥിരീകരിച്ച പാലക്കാടും മലപ്പുറത്തുമുള്ള രണ്ട് പേരും തമ്മില്‍ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.അതിനാല്‍ രണ്ട് രോഗികളെയും ഇൻഡകസ് രോഗികളായി കണക്കാക്കിയാകും പ്രതിരോധപ്രവർത്തനങ്ങള്‍.

സംസ്ഥാനത്ത് ജാഗ്രത നടപടികള്‍ കർശമാക്കിയിരിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്മെന്റ് സോണുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്നാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നല്‍കി.ഇന്ന് വൈകീട്ട് വീണ്ടും ഉന്നതതലയോഗം ചേരും. ഇതിന് ശേഷം വിപുലമായ സമ്ബർക്കപ്പട്ടിക പുറത്തിറക്കും.

Question 1

Answer 1

facebook twitter