+

അട്ടപ്പാടിയില്‍ കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് കേരള പൊലീസ്

കേരള തീവ്രവാദ വിരുദ്ധ സേനയും (ATS), പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

പാലക്കാട് അട്ടപ്പാടിയില്‍ കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് കേരള പൊലീസ്. പാലക്കാട് ജില്ലയിലെ അഗളി സബ് ഡിവിഷനില്‍ പുതുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സത്യക്കല്ലുമലയുടെ താഴ്വാരത്താണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്. ഏകദേശം 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായിട്ടുള്ള പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചതായി പൊലീസ് പറഞ്ഞു

കേരള തീവ്രവാദ വിരുദ്ധ സേനയും (ATS), പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഏറെ ദുഷ്‌കരമായിട്ടുള്ള കാട്ടിലൂടെ ഏകദേശം അഞ്ച് മണിക്കൂറോളം യാത്ര ചെയ്താണ് പൊലീസ് അവിടെ എത്തിച്ചേര്‍ന്നത്. കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാണ്. കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളില്‍ ഒന്നാണിത്.

facebook twitter