+

കേരളം പിഎം ശ്രീയില്‍ ചേരാനുള്ള ധാരണാപത്രം തയ്യാറാക്കിയത് ഈ മാസം 16ന് ; ധാരണാപത്രം തയ്യാറാക്കിയ കാര്യം മന്ത്രിസഭായോഗത്തില്‍ നിന്നും വിദ്യാഭ്യാസ മന്ത്രി മറച്ചുവെച്ചു

മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒരക്ഷരം പോലും ഇതേക്കുറിച്ച് മിണ്ടിയില്ല

കേരളം പിഎം ശ്രീയില്‍ ചേരാനുള്ള ധാരണാപത്രം തയ്യാറാക്കിയത് ഈ മാസം 16ന്. തിരുവനന്തപുരത്ത് ധാരണപത്രം തയ്യാറാക്കി, ഇന്നലെയാണ് ദില്ലിയില്‍ കേന്ദ്രവുമായി സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവെച്ചത്. എന്നാല്‍, ധാരണാപത്രം തയ്യാറാക്കിയ കാര്യം മന്ത്രിസഭായോഗത്തില്‍ നിന്നും വിദ്യാഭ്യാസ മന്ത്രി മറച്ചുവെച്ചു. 

ഒക്ടോബര്‍ 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐയുടെ എതിര്‍പ്പ് മന്ത്രി കെ. രാജന്‍ ഉന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒരക്ഷരം പോലും ഇതേക്കുറിച്ച് മിണ്ടിയില്ല. കെ രാജന്‍ സിപിഐയുടെ ആശങ്ക അറിയിക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് കരട് തയ്യാറാക്കിയിരുന്നു. ഇത്തരത്തില്‍ സിപിഐയെ പൂര്‍ണമായും ഒഴിവാക്കിയാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 

ധാരണാപത്രം ഒരു ഭാഗത്ത് തയ്യാറാക്കുന്നതിനിടെയും ചര്‍ച്ചയാകാമെന്ന പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവര്‍ വ്യക്തമാക്കിയത്.
 

facebook twitter