സാക്ഷരതയിൽ മുന്നിൽ നില്ക്കുന്നവരെന്ന് നാം ഊറ്റം കൊള്ളുമ്പോഴും അന്ധവിശ്വാസത്തിൻ്റെ ചുഴിയിൽ പെട്ട് ഒരു വലിയ സമൂഹം കാട്ടി കൂട്ടുന്ന കൊടും ചെയ്തികൾ, മനുഷ്യ മനസാക്ഷിയെ തീർത്തും ഞെട്ടിക്കുന്നതാണ്. കേരള മനസാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന ചിത്രം കിരാത അതിൻ്റെ നിഗൂഢതകളിലേക്കിറങ്ങിച്ചെല്ലുന്നു. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിങ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാതയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി.
എം. ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, ഡോ രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ , വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ്. ആർ. ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോൾ വി, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരോടൊപ്പം ചിത്രത്തിൻ്റെ നിർമാതാവ് ഇടത്തൊടി ഭാസ്ക്കരനും അതിഥി വേഷത്തിൽ അഭിനയിക്കുന്നു.
നിർമാണം - ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ), ഛായാഗ്രഹണം, എഡിറ്റിങ് സംവിധാനം - റോഷൻ കോന്നി, രചന, സഹസംവിധാനം - ജിറ്റ ബഷീർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - കലേഷ്കുമാർ കോന്നി,വിതരണം - ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (സുധൻരാജ്), സ്റ്റിൽസ് - എഡ്‌ഡി ജോൺ, ഷൈജു സ്മൈൽ, പി.ആർ. ഓ - അജയ് തുണ്ടത്തിൽ.