ചർമ്മം സുരക്ഷിതമാക്കാൻ സൺസ്ക്രീൻ പുരട്ടുന്നത് ശീലമാക്കാം. നിരവധി സൺസ്ക്രീനുകൾ വിപണയിൽ ലഭ്യമാണ്. എന്നാൽ അധിക വില കൊടുത്ത് അത്തരം കെമിക്കൽ ഉത്പന്നങ്ങൾ വീങ്ങുന്നതിനുപകരം പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് അവ സ്വയം തയ്യാറാക്കി നോക്കൂ. വീട്ടിൽ തന്നെ സൺസ്‌ക്രീൻ തയ്യാറാക്കാനുള്ള 5 എളുപ്പവഴികൾ ഇതാ:
വെള്ളരിക്ക റോസ് വാട്ടർ
വെള്ളരിക്കയും റോസ് വാട്ടറും ചർമ്മത്തിന് ഗുണം ചെയ്യും. വെള്ളരി തൊലി കളഞ്ഞ് അരച്ചെടുക്കാം. ഇത് അരിച്ച് വെള്ളരി നീര് പ്രത്യേകമെടുക്കാം. അതിലേയ്ക്ക് റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് സൺസ്ക്രീനായി ഉപയോഗിക്കാം.
ഓറഞ്ച് ജ്യൂസ് റോസ് വാട്ടർ
വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് ഓറഞ്ച്. ഇത് കഠിനമായ സൂര്യപ്രകാശത്തിൽ പോലും ചർമ്മത്തെ സംരക്ഷിച്ചു നിർത്തുന്നു. അൽപം ഓറഞ്ച് ജ്യൂസിലേയ്ക്ക് ഏതാനും തുള്ളി റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം.
കറ്റാർവാഴ വെളിച്ചെണ്ണയും
4 ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിലേയ്ക്ക് തുല്യ അളവിൽ വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് സൺസ്ക്രീനായി ഉപയോഗിക്കാം.
മഞ്ഞൾ കറ്റാർവാഴ
ഒരു ബൗളിൽ കറ്റാർവാഴ ജെല്ലെടുക്കാം. അതിലേയ്ക്ക് മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ഐസ്ട്രേയിലേയ്ക്കു മാറ്റി ക്യൂബാക്കാം. പുറത്തു പോയി വന്നതിനു ശേഷം ഈ ഐസ്ക്യൂബ് ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യാം.
ഷിയ ബട്ടർ ബദാം ഓയിൽ
ഒരു കപ്പ് ബദാം ഓയിലിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഷിയ ബട്ടറും, ഒരു ടേബിൾ സ്പൂൺ കൊക്കോ ബട്ടറും, വിറ്റാമിൻ ഇ ക്യാപ്സൂളും, അര ടീസ്പൂൺ സിങ്ക് ഓക്സൈഡും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം വായുസഞ്ചാരമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം