ക്വാർട്ടേഴ്സിൽ ഭാര്യയെയും ഭർത്താവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

06:48 PM Dec 04, 2025 | Neha Nair

കൊച്ചി : ഭാര്യയെയും ഭർത്താവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കതൃക്കടവിലെ റെയിൽവേ ക്വാർട്ടേഴ്സിലെ താമസക്കാരനായ രാജസ്ഥാൻ സ്വദേശിയും ഭാര്യയെയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. 

ഇരുവരെയും പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഭാര്യയ്ക്ക് 85 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഭർത്താവിന്റെ പൊള്ളൽ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.