കൊല്ലം : ഓയൂർ മൈലോട് തെരുവ് നായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്. മൈലോട് നെല്ലിപ്പറമ്പിൽ സരസ്വതിയമ്മ, രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
മുറ്റം അടിക്കുകയായിരുന്ന സരസ്വതിയമ്മയെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. ഇവരുടെ കണ്ണിനും കാലിനും കൈയ്ക്കും പരിക്കുണ്ട്.
നാട്ടുകാർ ഓടിക്കൂടിയതോടെ നായ്ക്കള്‍ ഓടി രക്ഷപെട്ടു. പിന്നീട് വഴിയിലൂടെ നടന്നുപോയ രാജേന്ദ്രൻ ഉണ്ണിത്താനെയും നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ഇയാളുടെ തലയിലും നെറ്റിയിലും തുടയിലും കടിയേറ്റിട്ടുണ്ട്.
Trending :