+

ചങ്ങനാശ്ശേരി നഗരസഭയിൽ വികസന സദസ് നടത്തി

ജനറൽ ആശുപത്രിയുടെ പുതിയ അഞ്ചുനില കെട്ടിടം ഉൾപ്പെടെ കോടികളുടെ വികസനപ്രവർത്തനങ്ങളാണ് ചങ്ങനാശ്ശേരിയിൽ നടന്നുവരുന്നതെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ചങ്ങനാശ്ശേരി നഗരസഭാ വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം: ജനറൽ ആശുപത്രിയുടെ പുതിയ അഞ്ചുനില കെട്ടിടം ഉൾപ്പെടെ കോടികളുടെ വികസനപ്രവർത്തനങ്ങളാണ് ചങ്ങനാശ്ശേരിയിൽ നടന്നുവരുന്നതെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ചങ്ങനാശ്ശേരി നഗരസഭാ വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള പദ്ധതി, മാലിന്യ സംസ്‌കരണ പദ്ധതികൾ  തുടങ്ങിയവയിലൂടെ ചങ്ങനാശ്ശേരിയുടെ വിവിധ മേഖലകളിൽ പ്രകടമായ മാറ്റം വരുത്താൻ സാധിച്ചുവെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്‌സ് പേഴ്‌സൺ ഷറഫ് പി. ഹംസയും ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണനും അവതരിപ്പിച്ചു.
വാഹനങ്ങൾക്ക് ഹബ്ബ് നിർമിക്കുക, ടൗൺഹാൾ നവീകരിക്കുക, വെള്ളക്കെട്ട് ദുരിതം പരിഹരിക്കുക തുടങ്ങിയ ആശയങ്ങൾ പൊതുചർച്ചയിൽ ഉയർന്നു.

നഗരസഭാ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, സ്ഥിരംസമിതി അധ്യക്ഷരായ പി.എ. നിസാർ, ടെസ്സാ വർഗീസ്, കൗൺസിലർമാരായ പ്രിയ രാജേഷ്, ഉഷ മുഹമ്മദ് ഷാജി, മുരുകൻ, വിനീത എസ്. നായർ, ആശ ശിവകുമാർ, സ്മിത സുനിൽ, അരുൺ മോഹൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ രാജു ചാക്കോ, മുൻ നഗരസഭാധ്യക്ഷരായ ബീന ജോബി, ലാലിച്ചൻ കുന്നിപ്പറമ്പിൽ, മുൻ സ്ഥിരംസമിതി അധ്യക്ഷരായ ഗീത അജി, കുഞ്ഞുമോൾ സാബു, ഡെപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറി ബി. റഫീഖ്, മുനിസിപ്പൽ എഞ്ചിനീയർ എസ്. സുരേഷ്‌കുമാർ, ആരോഗ്യ സൂപ്പർവൈസർ മനോജ്, സി.ഡി.എസ്. ചെയർപേഴ്‌സൺ സുജാത രാജു എന്നിവർ പങ്കെടുത്തു.
 
 

facebook twitter