ഏതൊരു ഉത്സവത്തിലും കലവറയ്ക്ക് വളരെ പ്രാധാന്യമുണ്ട് . കൊട്ടിയൂരിലെ പെരുമാൾക്ക് നിവേദിക്കേണ്ട അരിയളക്കുന്ന കലവറയ്ക്കുണ്ട് ചില പ്രത്യേകതകൾ .കൊട്ടിയൂരിലെ കലവറയിലെത്തുന്ന സാധനങ്ങൾ ഒരിക്കലും തീർന്നു പോകാറില്ലെന്നാണ് വിശ്വാസം .
Trending :
കൊട്ടിയൂരിലെ ദക്ഷയാഗഭൂമിയായ പുണ്യനഗരിയിലേക്ക് കേരളത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ശൈവഭക്തരാണ് ദർശനപുണ്യം തേടിയെത്തുന്നത് .
കൊട്ടിയൂരിൽ പെരുമാളിനൊപ്പം തന്നെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് കലവറയും .ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾക്കുള്ള സാധനങ്ങളെടുക്കുന്നത് കലവറയിൽ നിന്നാണ് . പ്രകൃതി തന്നെ ഇവിടെ ഈശ്വര സാന്നിധ്യമാകുമ്പോൾ പൂജകളും ആചാരങ്ങളും പരമ്പരാഗത രീതിയിൽ തുടരുന്നു.