കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആശുപത്രിൽ ലാബ് ടെക്നീഷ്യൻ നിയമനം

07:46 PM Oct 25, 2025 | AVANI MV

കോഴിക്കോട്  : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: പ്ലസ് ടു, ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.

പ്രായപരിധി: 18-40. ആശുപത്രി വികസന ഓഫീസിൽ ഒക്ടോബർ 27ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർക്ക് നവംബർ ഒന്നിന് രാവിലെ 10ന് എഴുത്തു പരീക്ഷ നടത്തി നിയമനം നടത്തും. ഫോൺ: 0495 2355900.