+

വികസനത്തിനൊപ്പം ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രാധാന്യം നൽകും :മന്ത്രി എ കെ ശശീന്ദ്രൻ

വികസനത്തിനൊപ്പം ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന നിലപാടാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വടകര നഗരസഭയുടെ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി

കോഴിക്കോട് : വികസനത്തിനൊപ്പം ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന നിലപാടാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വടകര നഗരസഭയുടെ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ജൈവവൈവിധ്യ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കാതെയുള്ള മനുഷ്യന്റെ അമിത ഇടപെടൽ ആവാസ വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിൽ മനുഷ്യൻ കാണിക്കുന്ന അലംഭാവമാണ് പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ദിലീപ് മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ കെ പി ബിന്ദു അധ്യക്ഷയായി. വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ, സ്ഥിരംസമിതി അധ്യക്ഷരായ എ പി പ്രജിത, സിന്ധു പ്രേമൻ, രാജിത പതേരി, കൗൺസിൽ പാർട്ടി ലീഡർമാരായ എൻ കെ പ്രഭാകരൻ, കെ കെ വനജ, സെക്രട്ടറി ഡി വി സനൽകുമാർ, ബയോ ഡൈവേഴ്‌സിറ്റി കൺവീനർ രാജേഷ് ഗുരുക്കൾ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓഡിനേറ്റർ പി ഷംന, ടെക്‌നിക്കൽ അസിസ്റ്റന്റ് വിവേക് എന്നിവർ സംസാരിച്ചു.

facebook twitter