+

ഗുരുവായൂരിൽ മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാൻസ്‌ഫോർമറിൽ കയറി ; ഷോക്കേറ്റ് തെറിച്ചു വീണ യുവാവിന് ഗുരുതര പരിക്ക്

കെഎസ്ഇബിയുടെ ട്രാൻസ്‌ഫോർമറിൽ കയറിയ ആൾക്ക് ഷോക്കേറ്റ് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ഗുരുവായൂരിലാണ് സംഭവമുണ്ടായത്.

ഗുരുവായൂർ: കെഎസ്ഇബിയുടെ ട്രാൻസ്‌ഫോർമറിൽ കയറിയ ആൾക്ക് ഷോക്കേറ്റ് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ഗുരുവായൂരിലാണ് സംഭവമുണ്ടായത്. കിഴക്കേനട മഞ്ജുളാലിന് സമീപമുള്ള ട്രാൻഫോർമറിലാണ് പ്രദേശത്ത് താമസിക്കുന്ന രമേഷ് എന്നയാൾ കയറിയത്. 

ഇയാൾ മദ്യലഹരിയിൽ ആണെന്നാണ് സംശയിക്കുന്നത്. തെറിച്ചു വീണയാളെ പൊലീസെത്തി ആക്ട്സിൻ്റെ ആംബുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

facebook twitter