പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളുമായി കെഎസ്‌ആർടിസി ബഡ്ജറ്റ് ടൂറിസം സെല്‍.എല്ലാ ജില്ലകളില്‍ നിന്നും യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ പൂർത്തിയായതായി കെഎസ്‌ആർടിസി അറിയിച്ചു.
ശബരിമല തീർത്ഥാടന യാത്രയില്‍ മറ്റുക്ഷേത്രങ്ങളെയും കൂടി ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കിലുള്ള പാക്കേജ് ട്രിപ്പുകള്‍, തീർത്ഥാടകർക്ക് പമ്ബയില്‍ ലഗേജുകള്‍ സൂക്ഷിക്കുന്നതിനും പ്രാഥമിക കർത്തവ്വ്യങ്ങള്‍ക്കുമായുള്ള സൗകര്യം തുടങ്ങിയ സജ്ജീകരണങ്ങളാണ് കെഎസ്‌ആർടിസി ഒരുക്കുന്നത്.
ബഡ്ജറ്റ് ടൂറിസം പാക്കേജ് ട്രിപ്പുകളില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് സന്നിധാനത്ത് ആവശ്യമായ സഹായത്തിനായി കെഎസ്‌ആർടിസി നിയോഗിച്ചിട്ടുള്ള കോ-ഓർഡിനേറ്റർമാരുടെ സേവനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക:
ജില്ലാ കോഡിനേറ്റർമാർ
തിരുവനന്തപുരം നോർത്ത് - 9188619378
തിരുവനന്തപുരം സൗത്ത് - 9188938522
കൊല്ലം - 9188938523
പത്തനംതിട്ട - 9188938524
ആലപ്പുഴ - 9188938525
കോട്ടയം - 9188938526
ഇടുക്കി - 9188938527
എറണാകുളം - 9188938528
തൃശൂർ - 9188938529
പാലക്കാട് - 9188938530
മലപ്പുറം - 9188938531
കോഴിക്കോട് - 9188938532
വയനാട് - 9188938533
കണ്ണൂർ & കാസർഗോഡ് - 9188938534
സംസ്ഥാന കോർഡിനേറ്റർ - 9188938521
കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി ആയരത്തി അറുന്നൂറോളം അയ്യപ്പ ദർശന പാക്കേജ് ട്രിപ്പുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേരളത്തിന്റെ സൗന്ദര്യവും സംസ്ക്കാരവും അനുഭവിച്ചറിയാൻ കെഎസ്‌ആർടിസി ബഡ്ജറ്റ് ടൂറിസം നടത്തിവരുന്ന ചെലവ് കുറഞ്ഞതും സുരക്ഷിതവും സുഖകരവുമായ തീർത്ഥാടന, ഉല്ലാസ, പഠന യാത്രകള്‍ക്കും ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണെന്നും കെഎസ്‌ആർടിസി അറിയിച്ചു.