ക്രിസ്മസിന് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി

02:19 PM Dec 05, 2025 | Renjini kannur

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും, തിരിച്ചും സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി. ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളോടനുബന്ധിടച്ചാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്‌.

ബുക്കിങ് ആരംഭിച്ചു. ഡിസംബര്‍ 19 മുതല്‍ ജനുവരി അഞ്ച് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും. നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, എറണാകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, പാല, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ നടത്തുന്നത്.

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും, എറണാകുളത്തേക്കും സര്‍വീസുണ്ടാകും. അതുപോലെ കോഴിക്കോട്, മലപ്പുറം, സുല്‍ത്താന്‍ ബത്തേരി, തൃശൂര്‍, എറണാകുളം, കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, പാല, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു ബെംഗളൂരുവിലേക്ക് അധിക സര്‍വീസുകളുണ്ടാകും. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈയ്ക്ക് സര്‍വീസ് നടത്തും.

മലപ്പുറം, സുല്‍ത്താന്‍ ബത്തേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂരു വഴി ബെഗംളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തും.