കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്നുമാസ കാലയളവുള്ള കുടുംബ സന്ദർശന വിസ ലഭ്യമായിത്തുടങ്ങി. മൂന്ന് മാസം മുതൽ ഒരു വർഷം വരെ മൾട്ടിപ്പിൾ എൻട്രി കുടുംബസന്ദർശന വിസയും ഇപ്പോൾ ലഭ്യമാണ്.
Trending :
മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് കുവൈത്തിൽ ഒരുമാസമേ തുടർച്ചയായി തങ്ങാനാകൂ. ഒരു മാസത്തേക്ക് മൂന്നു ദീനാറും ആറു മാസത്തേക്ക് ഒമ്പതു ദീനാറും ഒരു വർഷത്തേക്ക് 15 ദീനാറുമാണ് വിസ ഫീസ്. കുറഞ്ഞ ശമ്പള വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.