ഭിക്ഷാടനം നടത്തിയ സ്ത്രീയും സ്പോണ്‍സറായ ഭര്‍ത്താവും അറസ്റ്റില്‍, നാടുകടത്താനൊരുങ്ങി കുവൈത്ത് അധികൃതര്‍

12:06 PM Aug 12, 2025 | Suchithra Sivadas

കുവൈത്തില്‍ ഭിക്ഷാടനം നടത്തിയ ഒരു സ്ത്രീയെയും സ്‌പോണ്‍സറെയും പിടികൂടി. രാജ്യത്ത് നടക്കുന്ന ഭിക്ഷാടന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും സാമൂഹിക നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജോര്‍ദ്ദാന്‍ സ്വദേശിനിയായ ഒരു സ്ത്രീയെ പൊലീസ് പിടികൂടിയത്. അല്‍-ഹജന്‍ പ്രദേശത്ത് വെസ്റ്റ് അബ്ദുല്ല അല്‍-മുബാറക് പോലീസ് സ്റ്റേഷന്‍ സംഘമാണ് അറസ്റ്റ് നടത്തിയത്.


അന്വേഷണത്തില്‍ സ്ത്രീയുടെ സ്പോണ്‍സര്‍ ഭര്‍ത്താവാണെന്ന് കണ്ടെത്തി. ജോര്‍ദ്ദാന്‍ പൗരനായ ഇയാളെയും തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും നാടുകടത്തുന്നതിനുള്ള നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.