കുവൈത്തിലെ താപനില 50 ഡിഗ്രിയില്‍ എത്തിയ സാഹചര്യത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് അവസാനം വരെ, രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് വരെ രാജ്യത്തുടനീളമുള്ള എല്ലാ റോഡുകളിലും ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഉപഭോക്തൃ ഡെലിവറി കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍ കര്‍ഫ്യൂ സമയങ്ങളില്‍ എല്ലാ റോഡുകളിലും എല്ലാ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നാണ് അറിയിപ്പ്. നിബന്ധനകള്‍ പാലിക്കാത്ത പക്ഷം, പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമായി ഇത് രേഖപ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Trending :