
2025-26 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് http://admission.vhseportal.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 388 സ്കുളുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ടാണ് പ്രസിദ്ധപ്പെടുത്തിയത്.
ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്വേർഡും നൽകി അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാം.അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർത്ഥികൾക്കും ഈ ഘട്ടത്തിൽ അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താം. ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുള്ളവർ, കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകൾ മേയ് 28, വൈകുന്നേരം 5 ന് മുൻപായി വരുത്തണം.
അപേക്ഷ നൽകിയിട്ടുള്ള എല്ലാ വിദ്യാർത്ഥികളും ട്രയൽ അലോട്ടമെന്റ് റിസൾട്ട് പരിശോധിക്കണം. എല്ലാ ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്കൂളുകളിലെയും ഹെൽപ്ഡെസ്ക് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം.