അബോര്‍ട്ട് ചെയ്ത ഗമയാണ്, ലക്ഷ്മി പദ്മയുടെ ചിത്രത്തില്‍ ദുരുദ്ദേശ കമന്റുമായി മഹിളാ കോണ്‍ഗ്രസ് നേതാവ്, കണക്കിന് കൊടുത്ത് മാധ്യമപ്രവര്‍ത്തക, രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി സ്ത്രീകളും സജീവം

06:40 PM Oct 23, 2025 |


 

കൊച്ചി: മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി പദ്മയുടെ ഫോട്ടോയ്ക്ക് കീഴില്‍ അശ്ലീല ഉദ്ദേശത്തോടെ കമന്റ് ചെയ്ത് വനിതാ കോണ്‍ഗ്രസ് നേതാവ്. ഫര്‍ഹ ഫാത്തിമയെന്ന നേതാവ് അബോര്‍ട്ട് ചെയ്ത ഗമയാണ് എന്ന് കമന്റ് ചെയ്തത്.

Trending :

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപത്തിനിരയായ വ്യക്തിയാണ് ലക്ഷ്മി. രാഹുലുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു അവരെന്ന രീതിയില്‍ പ്രചരണമുണ്ടായി. എന്നാല്‍, രാഹുലിന്റെ ലൈംഗിക ചൂഷണത്തിനിരയായ യുവതിയുമായി അഭിമുഖം നടത്തിയതോടെ ലക്ഷ്മി പദ്മ കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായി മാറി.

രാഹുലിന്റെ ലൈംഗിക ചൂഷണത്തെക്കുറിച്ചും ഇതേത്തുടര്‍ന്നുണ്ടായ മാനസികാഘാതവുമെല്ലാം യുവതി ലക്ഷ്മി പദ്മയോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പുറത്തെത്തിച്ചതാണ് ലക്ഷ്മി കോണ്‍ഗ്രസിന്റെ ശത്രുവായി മാറിയത്. അവരുടെ ഫോട്ടോയ്ക്ക് കീഴില്‍ വന്ന് രാഹുലിന്റെ അനുകൂലികള്‍ അസഭ്യം പറയുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ അസഭ്യ കമന്റിന് ലക്ഷ്മി അവര്‍ക്ക് നേരിട്ട് മറുപടി നല്‍കുകയും ചെയ്തു. സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുമ്പോള്‍ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കാതെ പീഡകനൊപ്പം നില്‍ക്കുന്ന രീതിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളും അണികളും അധപതിച്ചെന്നാണ് ലക്ഷ്മി പദ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അശ്ലീല പ്രചരണത്തില്‍ നിന്നും വ്യക്തമാകുന്നത്.