അവശ്യ ചേരുവകള്‍
ചേമ്പില – 2 എണ്ണം
ചേമ്പ് – 2 എണ്ണം
അരിപ്പൊടി – 2 ടേബിൾ സ്പൂൺ
തേങ്ങ ചിരണ്ടിയത് – 3 ടേബിൾ സ്പൂൺ
പച്ചമുളക് – 3 എണ്ണം
ജീരകം – ¼ ടീസ്പൂൺ
സോയ – ¼ കപ്പ് (ചൂടുവെള്ളത്തില്‍ മുക്കി പിഴിഞ്ഞത്)
സവാള – 1 എണ്ണം( ചെറുതായി അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
തക്കാളി – ½ എണ്ണം
ക്യാരറ്റ് ചുരണ്ടിയത് – 1 ടേബിൾ സ്പൂൺ
ബീറ്റ്‌റൂട്ട് ചുരണ്ടിയത്– 1 ടേബിൾ സ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – ¼ ടീസ്പൂൺ
കടുക് – ¼ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തക്കാളി സോസ്– 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേമ്പ്, തേങ്ങ, ജീരകം, പച്ചമുളക് (1 എണ്ണം) എന്നിവ കൂടി അരച്ച് നന്നായൊരു പേസ്റ്റ് ആക്കുക. ഇതിലേക്ക് അരിപ്പൊടി ചേര്‍ത്ത് കുഴച്ച് മാറ്റി വെക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, കൊച്ചമ്മിണീസ് കടുക് പൊട്ടിക്കുക. സവാള ചേര്‍ത്ത് വഴറ്റുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി, കറിവേപ്പില ചേര്‍ത്ത് നല്ലോണം വഴറ്റുക. ഇതിലേക്ക് കാരറ്റ്, ബീറ്റ്‌റൂട്ട് ചേര്‍ക്കുക. നന്നായി നുറുക്കിയ സോയ ചങ്‌സ് ചേര്‍ക്കുക. സോയ മസാല, ഗരം മസാല, പെരുംജീരകം പൊടിച്ചത് ചേര്‍ത്ത് നല്ലോണം വഴറ്റി വറ്റിക്കുക. അവസാനം തക്കാളി സോസ് ചേര്‍ത്ത് മിക്‌സ് ചെയ്തു മാറ്റിവെക്കുക.
ചേമ്പില കഴുകി തുടച്ചു വയ്ക്കുക. ഇലയുടെ മുകളില്‍ ചേമ്പ്‌തേങ്ങ പേസ്റ്റ് പുരട്ടുക. അതിന് മുകളില്‍ സോയ മസാല ഫില്ലിംഗ് പുരട്ടി വെക്കുക. വീണ്ടും മറ്റൊരു ചേമ്പില കൊണ്ട് മൂടി അടയ്ക്കുക. തയ്യാറാക്കിയ ഇലയട ആവിയില്‍ പുഴുങ്ങുക. വേവിച്ചെടുത്ത ശേഷം, സ്വല്‍പ്പം എണ്ണയില്‍ ഷാലോ ഫ്രൈ ചെയ്ത് എടുത്താല്‍ മികച്ച രുചി ലഭിക്കും