
മലപ്പുറം:കോക്കൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോക്കൂര്‍ തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്‍റെ മകള്‍ കാവ്യ(21) യാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കാവ്യ കിടപ്പുമുറിയില്‍ കയറി വാതിലടക്കുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.എറണാകുളത്ത് ലോജിസ്റ്റിക് കോഴ്‌സ് പഠിക്കുന്ന കാവ്യ രണ്ടാഴ്ച മുമ്ബാണ് വീട്ടില്‍ വന്നത്.