തിരുവല്ലയിൽ ലോട്ടറി കച്ചവടത്തിൻ്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൽ പോലിസ് റെയ്ഡ്

03:05 PM Jan 04, 2025 | AVANI MV

തിരുവല്ല : തിരുവല്ലയിലെ തോട്ടഭാഗത്ത് ലോട്ടറി കച്ചവടത്തിൻ്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിൽ പോലിസ് റെയ്ഡ്. തോട്ടഭാഗം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി എസ് എ എന്ന കട കേന്ദ്രീകരിച്ച് തിരുവല്ല പോലീസ് ആണ് റെയ്ഡ് നടത്തുന്നത്. 

കട കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ഒറ്റ നമ്പർ ലോട്ടറി ഇടപാട് നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന. കടയ്ക്കുള്ളിൽ പോലീസ് സംഘം പരിശോധന തുടരുകയാണ്.