മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 25 പേര‍്ക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്.
മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന‍്സ്പോര്ട്ട് ബസിൽ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് പുറകിലെത്തിയ ട്രാവലറും കൂട്ടിയിടിച്ചു. കാറിലും ട്രാവലറിലും സഞ്ചരിച്ചവരാണ് അപകടത്തിൽ മരിച്ച ആഞ്ചുപേരും. പരിക്കേറ്റ 25ൽ ആറുപേരുടെ നില ഗുരുതരമാണ്. കാറിൻറെയും ട്രാവലറിൻറെയും അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Trending :