ആ​റി​നു ശേ​ഷ​വും 76 ലക്ഷം പേർ വോട്ട്​ ചെയ്തു ; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമീഷനോട്​ വിശദീകരണം തേടി ഹൈകോടതി

11:40 AM Feb 04, 2025 | Neha Nair

മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​വ​സം വൈ​കീ​ട്ട്​ ആ​റി​നു ശേ​ഷ​വും വോ​ട്ടെ​ടു​പ്പ്​ ന​ട​ന്ന​തി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി ബോം​​ബെ ഹൈ​കോ​ട​തി. ഭ​ര​ണ​ഘ​ട​ന ശി​ൽ​പി ഡോ.​ബി.​ആ​ർ. അം​ബേ​ദ്​​ക​റു​ടെ പേ​ര​മ​ക​ൻ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ജ​സ്റ്റി​സു​മാ​രാ​യ അ​ജ​യ്​ ഗ​ഡ്​​ക​രി, ക​മ​ൽ ഖാ​ട്ട എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ്​ ര​ണ്ടാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റോ​ടും ക​മീ​ഷ​നോ​ടും ആ​വ​ശ്യ​പ്പെ​ട്ട​ത്.

വോ​ട്ടെ​ടു​പ്പു ദി​വ​സം വൈ​കീ​ട്ട്​ ആ​റി​നു ശേ​ഷം 76 ല​ക്ഷ​ത്തോ​ളം പേ​ർ വോ​ട്ട്​ ചെ​യ്​​തെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​ത്​ എ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ ഉ​യ​ർ​ത്തി​യ ചോ​ദ്യം. വോ​ട്ടി​ങ്​ അ​വ​സാ​നി​ക്കു​ന്ന ആ​റി​നു​ ശേ​ഷം വോ​ട്ട​ർ​മാ​ർ ക്യൂ​വി​ൽ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക്​ ടോ​ക്ക​ൺ ന​ൽ​ക​ണ​മെ​ന്നും മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും വി​ഡി​യോ​യി​ൽ പ​ക​ർ​ത്ത​ണ​മെ​ന്നു​മാ​ണ്​ ച​ട്ടം.

എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക്​ തൃ​പ്​​തി​ക​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. പോ​ൾ ചെ​യ്ത​തി​നേ​ക്കാ​ൾ വോ​ട്ടു​ക​ൾ എ​ണ്ണി​യെ​ന്നാ​ണ്​ ആ​രോ​പ​ണം.
 

Trending :