‘എമ്പുരാൻ’ സിനിമയുടെ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മല്ലിക സുകുമാരൻറേത് ഒരു അമ്മയുടെ പ്രതികരണം മാത്രമാണെന്നും നടനും സംവിധായകനുമായ മേജർ രവി പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഒറ്റപ്പെടുത്തിയിട്ടില്ല ആ കുട്ടിയെ എനിക്ക് ഇഷ്ടമാണ്’ എന്നായിരുന്നു മേജർ രവിയുടെ മറുപടി. ബുള്ളറ്റുകളെ നേരിട്ടിട്ടുണ്ട് പിന്നെയാണോ ഈ വിവാദങ്ങൾ എന്നും അദ്ദേഹം ചോദിച്ചു.
‘മല്ലിക സുകുമാരൻറേത് ഒരു അമ്മയുടെ പ്രതികരണം മാത്രമാണ്. അതിൽ എൻറെ പേര് എന്തിനാണ് വലിച്ചിടുന്നതെന്നറിയില്ല. ആരെങ്കിലും ദേശവിരുദ്ധ സിനിമ എടുത്താൽ ഞാൻ പ്രതികരിക്കും. കാരണം ഞാൻ രാഷ്ട്രവാദിയാണ്. ഈ സിനിമയിൽ അതുണ്ട്. സിനിമയിൽ സത്യത്തെ മറച്ചു വെച്ചു. മുസ്ലിംകളെ ഹിന്ദുക്കൾ കൊല്ലുന്നു എന്നത് മാത്രം കാണിച്ചാൽ ഹിന്ദു-മുസ്ലിം സമൂഹം എങ്ങനെ സമാധാനമായി ജീവിക്കും’ -മേജർ രവി ചോദിച്ചു.