+

മീനില്ലാതെ മീന്‍ കറി വെച്ചാലോ?..

മീനില്ലാതെ മീന്‍ കറി വെച്ചാലോ?..


മീന്‍ കഴിക്കാത്തവര്‍ക്ക് മീന്‍ കറിയുടെ രുചിയില്‍ ഒരു കറിയുണ്ടാക്കിയാലോ?. പഴമക്കാര്‍ക്ക് മാത്രം അറിയാവുന്ന ഒരു സ്‌പെഷ്യല്‍ കൂട്ടാണിത്. മീ

ആവശ്യമായ സാധനങ്ങള്‍

ചേമ്പിന്‍ താള്, ചെറിയ ഉള്ളി, പുളി, തേങ്ങ, മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, എണ്ണ, ഉണക്കമുളക്, കടുക്, കറിവേപ്പില, ഉപ്പ്

തയ്യാറാക്കുന്ന വിധം

ചേമ്പിന്‍ താള് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങള്‍ ആക്കുക. ഇതിലേക്ക് ഉപ്പും ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും, ആവശ്യത്തിന് പുളി വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. ഈ കൂട്ട് നന്നായി വെന്തുവരുമ്പോള്‍ ഇതിലേക്ക് തേങ്ങയും മുളകുപൊടിയും ചേര്‍ത്ത് അരപ്പാക്കിവച്ചത് ഒഴിക്കുക. തിളച്ച് നന്നായി കുറുകുമ്പോള്‍ ഇറക്കി വക്കുക. ശേഷം ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് പൊട്ടിക്കുക. ശേഷം ഉള്ളിയും മുളകും കറിവേപ്പിലയും മൂപ്പിച്ച് കറിയിലേക്ക്‌ചേര്‍ത്ത് ഇളക്കുക. സ്വാദിഷ്ടമായ മീനില്ലാത്ത മീന്‍ കറി റെഡി.

facebook twitter