പൂപോലുള്ള പൊറോട്ട തയ്യാറാക്കാൻ ഇതാ ചില പൊടിക്കൈകൾ

03:23 PM Aug 26, 2025 | Kavya Ramachandran

പൊറോട്ട ഇഷ്ടമല്ലാത്തവരുണ്ടോ? തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ അത് വീട്ടിൽ ചുട്ടെടുക്കാം. അതിന് മാവ് കുഴയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ
 

പറോട്ടയ്ക്കുള്ള മാവ് കുഴച്ച് മുകളിൽ അൽപം എണ്ണ പുരട്ടി പ്രഷർ കുക്കറിൽ വേവിക്കാം.​ ഇത് പൊറോട്ട സോഫ്റ്റാകുന്നതിനു സഹായിക്കും.

മൈദപ്പൊടിയിലേയ്ക്ക് തൈരും പഞ്ചസാരയും ചേർത്തു കുഴയ്ക്കാം. ഇവ രണ്ടും പൊറോട്ട സോഫ്റ്റാകുന്നതിനു സഹായിക്കുന്നതിനൊപ്പം ദഹനവും മെച്ചപ്പെടുത്തും.

കുഴച്ചെടുത്ത മൈദ മാവ് ചെറിയ ഉരുളകളാക്കി പരത്താം. ശേഷം അത് നീളത്തിൽ ഉരുട്ടി വൃത്താകൃതിയിൽ മടക്കി അൽപ സമയം മാറ്റി വയ്ക്കാം. മുകളിൽ കുറച്ച് എണ്ണ പുരട്ടാൻ മറക്കരുത്.

പാൻ ചൂടായതിനു ശേഷം കുറഞ്ഞ തീയിൽ വേണം പരത്തിയെടുത്തപൊറോട്ട വയ്ക്കാൻ. ഇരുവശങ്ങളും വേവിച്ചെടുക്കാൻ ശ്രദ്ധിക്കാം.


പാനിലേയ്ക്കു വച്ചതിനു ശേഷം മുകളിൽ അൽപം എണ്ണ പുരട്ടി കൊടുത്തു വേവിക്കുന്നത് അതിൻ്റെ പാളികൾ കൂടുതൽ ക്രിസ്പിയാകാൻ സഹായിക്കും.