സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു

08:11 PM Jul 25, 2025 | AVANI MV

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിനനടുത്ത് സബിയയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടിക്കടുത്ത് പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ആണ് മരിച്ചത്.

സബിയയിൽ ബൂഫിയ ജോലിക്കാരനായിരുന്നു. ജോലിക്കിടെ ഞായറാഴ്ച രാവിലെ കുഴഞ്ഞ്‌ വീഴുകയും സബിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ തുടരവേ തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഭാര്യ: ഖൈറുന്നീസ, മക്കൾ: അംന ലിയ, ഫാത്തിമ അദ്‌ന, മുഹമ്മദ് അയാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സബിയയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ശംസുദ്ധീൻ പൂക്കോട്ടൂർ, കെ.എം.സി.സി സബിയ ആക്ടിംഗ്‌ പ്രസിഡൻറ് സാലിം നെച്ചിയിൽ, ആരിഫ്‌ ഒതുക്കുങ്ങൽ, ബഷീർ ഫറോക്ക്‌, കരീം മുസ്ലിയാരങ്ങാടി തുടങ്ങിയവർ രംഗത്തുണ്ട്‌.