+

മലയാളി യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

മലയാളി യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാള വട്ടക്കോട്ട വെളിയംപറമ്പിൽ അച്യുതൻ-ശ്രീദേവി ദമ്പതികളുടെ മകൾ അനുശ്രീയാണ് (29) മരിച്ചത്.

മാള: മലയാളി യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാള വട്ടക്കോട്ട വെളിയംപറമ്പിൽ അച്യുതൻ-ശ്രീദേവി ദമ്പതികളുടെ മകൾ അനുശ്രീയാണ് (29) മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു.ബംഗളൂരു വിവേക് നഗറിൽ വാടക വീട്ടിലായിരുന്നു താമസം. 

ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടുടമയെ ഫോണിൽ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
വിവേക് നഗർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: അമശ്രീ, ആദിദേവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ11ന് കൊരട്ടി ക്രിമറ്റോറിയത്തിൽ.

facebook twitter