വൈക്കം: യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വൈക്കം സ്വദേശിയായ ആല്‍വിൻ സെബാസ്റ്റ്യൻ (24) ആണ് യോർക്‌ഷറലെ എ-1 (എം) മോട്ടോർവേയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.മിഡില്‍സ്ബറോയില്‍ താമസിക്കുന്ന വൈക്കത്തുനിന്നുള്ള സെബാസ്റ്റ്യൻ ദേവസ്യ- ലിസി ജോസഫ് ദമ്ബതികളുടെ മകനാണ്.
വെള്ളിയാഴ്ച രാത്രി 10:43ന് യോർക്കിലെ റിപ്പോണ്‍ എന്ന സ്ഥലത്തായിരുന്നു അപകടം. യുവാവ് സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ട്രക്കും തമ്മില്‍ ജങ്ഷൻ -50ന് സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇരു വാഹനങ്ങളും ഒരേ ദിശയില്‍ സഞ്ചരിക്കവേയാണ് ലെയ്ൻ തെറ്റി അപകടം സംഭവിച്ചെന്നാണ് വിവരം. എയർ ആംബുലൻസിന്‍റെ സഹായത്തോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Trending :