കുവൈത്തില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് അഹ്‌മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദര്‍ ഭാനുദാസിന്റെയും സിസ്റ്റര്‍ തുളസി ഭാനുദാസിന്റെയും മകന്‍ പ്രിത്വി ഭാനുദാസ് (18 ) ആണ് മരണപ്പെട്ടത്.
അദാന്‍ ഹോസ്പിറ്റിലില്‍ ചികിത്സയിലിരിക്കെയാണ് മരണം. കൊടും ചൂടില്‍ നടന്നുപോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു, മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കുവൈത്തിലുള്ള പൂര്‍ണ്ണിമ, തമ്പുരു എന്നിവര്‍ സഹോദരങ്ങളാണ്.
Trending :