+

ഒമാനില്‍ 600 കിലോയിലധികം പുകയില ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

പെട്ടിയിലും വാഹനത്തിന്റെ വിവിധ അറകളിലും പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ക്കിടയിലും വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒമാനിലേക്ക് 600 കിലോയിലധികം പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഒമാന്‍ കസ്റ്റംസാണ് പുകയില്‍ ഉല്‍പന്നങ്ങള്‍ കടത്താനുള്ള ശ്രമം   തകര്‍ത്തത്. ഹദഫ് പോര്‍ട്ടില്‍വെച്ചാണ് ഇയാളെ ഒമാന്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.


പെട്ടിയിലും വാഹനത്തിന്റെ വിവിധ അറകളിലും പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ക്കിടയിലും വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതിക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.


 

facebook twitter