ബംഗളൂരുവില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിലാണ് സംഭവം.ബുധനാഴ്ചയാണ് 32കാരിയായ ശ്വേതയെ കൊല്ലപ്പെടുന്നത്. ശ്വേത സഞ്ചരിച്ചിരുന്ന കാർ തടാകത്തിലേക്ക് ഓടിച്ചിറക്കിയാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ യുവതിയുടെ മുൻ സഹപ്രവർത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടുപേരും കാറില്‍ സഞ്ചരിക്കവേയാണ് ഇയാള്‍ മനഃപൂർവം കാർ തടാകത്തിലേക്ക് ഓടിച്ചിറക്കുന്നത്. സംഭവത്തിനുശേഷം ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ശ്വേത മുങ്ങി മരിച്ചു. ശ്വേതയോടൊപ്പം മുൻപ് ജോലി ചെയ്തിരുന്ന ആളാണ് രവി. ഇയാള്‍ വിവാഹിതനായിട്ടും സീതയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ശ്വേതയ്ക്ക് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിക്കാൻ പോലും രവി തയ്യാറായിരുന്നു.
വിവാഹബന്ധം വേർപെടുത്തി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ശ്വേതയ്ക്ക് ഇതിനോട് താല്പര്യമില്ലായിരുന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് രവി ശ്വേതയെ വിളിച്ചു വരുത്തി കൊലപാതകം നടത്തിയത്.