മുംബൈ: മുംബൈയില്‍ 24 കാരന്‍ കാമുകിയെ കുത്തിക്കൊന്ന് സ്വയം മരിച്ചു. മനീഷ യാദവ് എന്ന സ്ത്രീയും സോനു ബരായ് എന്ന യുവാവുമാണ് മരിച്ചത്.ഇരുവരും കുറച്ചുനാളായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ എട്ട് ദിവസം മുമ്ബ് അവര്‍ വേര്‍പിരിഞ്ഞുവെന്നും പോലീസ് പറഞ്ഞു.
മനീഷ യാദവിന്റെ സ്വഭാവത്തില്‍ ബരായ് പലതവണ സംശയം പ്രകടിപ്പിക്കുകയും മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുകയും ചെയ്തു.തുടര്‍ന്ന് മനീഷ യാദവിനെ അവസാനമായി കാണാന്‍ ഒരു നഴ്‌സിംഗ് ഹോമിലേക്ക് ക്ഷണിച്ചു.
ഇരുവരും കണ്ടുമുട്ടിയപ്പോള്‍ വഴക്കുണ്ടായി, കോപാകുലനായ ബരായ് മനീഷ യാദവിനെ കുത്തി.മനീഷയെ ആക്രമിച്ച ശേഷം യുവാവ് സ്വന്തം കഴുത്ത് മുറിച്ചു.
Trending :