ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച സ്വവര്‍ഗ്ഗ പങ്കാളിയുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിയിറക്കി പിതാവ്

12:24 PM Oct 23, 2025 | Suchithra Sivadas

\ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച സ്വവര്‍ഗ്ഗ പങ്കാളിയുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിയിറക്കി പിതാവ്. കുട്ടിയുടെ പിതാവും സ്വവര്ഗ്ഗ പങ്കാളിയും ഒന്നിച്ച് വാടക വീട്ടിലാണ് താമസം. ഈ വീട്ടില്‍ വച്ചാണ് കുഞ്ഞിന് നേരെ അതിക്രമമുണ്ടായത്. 

ഗുരുതരമായി പരുക്കേറ്റ രാം ബാബു യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈംഗീക താല്‍പര്യത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ അമ്മയുമായി ഇയാള്‍ ബന്ധം വേര്‍പിരിഞ്ഞു.


യുപിയിലെ ഡിയോറിയയിലാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട പിതാവ് ഉണര്‍ന്നു പരിശോധിച്ചപ്പോഴാണ് സ്വവര്‍ഗ്ഗ പങ്കാളി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത്. കൈയ്യോടെ പിടികൂടുകയും ജനനേന്ദ്രിയത്തില്‍ പലതവണ കത്തികൊണ്ടു കുത്തുകയുമായിരുന്നു.പിതാവ് തന്നെയാണ് പൊലീസിനെ അറിയിച്ചത്.
അതിജീവിതയുടെ അച്ഛനും പങ്കാളിയും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.