+

കാട്ടുപന്നികളെ കൊല്ലുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി മനേക ഗാന്ധി

കാട്ടുപന്നികളെ കൊല്ലുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി മനേക ഗാന്ധി

ന്യൂഡൽഹി: കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനായി സർക്കാർ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിനെതിരെ വിമർശനവുമായി മുൻ കേന്ദ്ര മന്ത്രിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധി. മോശം പദ്ധതിയാണിതെന്നും അഞ്ച് വർഷത്തിനകം ഇത് കേരളത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മനേക ഗാന്ധി പറയുന്നു. ‘കാർഷിക പുനരുജ്ജീവനം, മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം’ എന്ന് പേരിട്ട ഒരു വർഷം നീളുന്ന പദ്ധതി ഞായറാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയനുള്ള തുറന്ന കത്തിലൂടെയാണ് മനേക ഗാന്ധി വിമർശനമുന്നയിച്ചിരിക്കുന്നത്.

താങ്കൾ ഒരു ദീർഘവീക്ഷണമുള്ള മനുഷ്യനാണെന്ന് വിശ്വസിക്കുന്നതിനാൽ കുറച്ച് ശാസ്ത്രീയമായ കാര്യങ്ങൾ പറയാം എന്ന മുഖവുരയോടെയാണ് തൻറെ വാദങ്ങൾ മനേക കത്തിൽ വിവരിക്കുന്നത്.

കാട്ടുപന്നികൾ ഇല്ലാതായിക്കഴിഞ്ഞാൽ കടുവകൾ കാട്ടിൽനിന്ന് പുറത്തുവന്ന് ആടുകളെയും പശുക്കളെയും ആക്രമിക്കും, അതിനിടയിൽ മനുഷ്യരെയും ആക്രമിക്കും. ഇതോടെ നിങ്ങൾക്ക് അവയെയും കൊല്ലേണ്ടിവരും. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ ഇത് സംഭവിച്ചതാണ്. അവിടെ 200 കാട്ടുപന്നികളെ കൊന്നു. ഒരാഴ്ചയ്ക്കകം ആ കാട്ടിലെ 64 കടുവകൾ പുറത്തുവന്നു. ഒടുവിൽ സർക്കാറിന് കടുവകൾക്കായി ഇരയെ കൊണ്ടുവരേണ്ടിവന്നു. കേരളത്തിൽ സംഭവിക്കാൻ പോകുന്നതും ഇതാണ് -മനേക പറയുന്നു.

facebook twitter