ആവശ്യമുള്ള സാധനങ്ങള്‍
മാമ്പഴം - 1 എണ്ണം
പഞ്ചസാര - 1 കപ്പ്
കോണ്‍ഫ്ളവര്‍ - അര കപ്പ്
വെള്ളം - ഒന്നര കപ്പ്
നെയ്യ് - 6 ടീസ്പൂണ്‍
ബദാം - 6 എണ്ണം
കശുവണ്ടി പരിപ്പ് - ആവശ്യത്തിന്
വെളുത്തഎള്ള് -ആവശ്യത്തിന്
ടൂട്ടി ഫ്രൂട്ടി -ആവശ്യത്തിന്
ഉപ്പ് -ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ നെയ്യ് പുരട്ടി അതില്‍ ബദാം ചെറിയ കഷ്ണങ്ങളാക്കി ഇടുക. കശുവണ്ടി പരിപ്പ്, വെള്ളുത്ത എള്ള്, ടൂട്ടി ഫ്രൂട്ടി ഇവ ഇട്ട് മാറ്റി വെക്കുക. മാമ്പഴം തൊലി കളഞ്ഞ് മിക്സിയുടെ ജാറില്‍ ഇട്ട് നന്നായി അരച്ച് എടുക്കുക. അതിനുശേഷം ഒരു പാത്രത്തില്‍ കോണ്‍ഫ്ളവര്‍ ഇട്ട് വെള്ളം ഒഴിച്ച് നന്നായി കലക്കി വെക്കുക.
അതിനുശേഷം ചുവടുകട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച് അതില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച്, അരച്ച് വെച്ച മാമ്പഴ പള്‍പ്പ് ഇട്ട് നന്നായി യോജിപ്പിക്കുക. അതിനുശേഷം പഞ്ചസാര ഇട്ട് നന്നായി ഇളക്കുക. അതില്‍ കലക്കി വെച്ച് കോണ്‍ഫ്ളവര്‍ നന്നായി ഇളക്കി ഒഴിച്ച് കൊടുക്കുക. നന്നായി മിക്സ് ആയി വരുമ്പോള്‍ ഒരു നുള്ള് ഉപ്പ് ഇടുക. ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് നന്നായി ഇളക്കുക. തീ എപ്പോഴും കുറച്ച് ഇടണം. നെയ്യ് ഒരു ടീസ്പൂണ്‍ ഒഴിച്ച് നന്നായി ഇളക്കി കൊണ്ടിരിക്കണം, നന്നായി യോജിച്ചതിനു ശേഷം ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.
നന്നായി കുറുക്കി പാത്രത്തില്‍ നിന്നും വിട്ട് വരുമ്പോള്‍ അതിലേക്ക് ബദാം, കശുവണ്ടി, ടൂട്ടി ഫ്രൂട്ടി, വെള്ള എള്ള്, ഇവ ഇട്ട് നന്നായി ഇളക്കുക. വീണ്ടും ഒരു ടീ സ്പൂണ്‍ നെയ്യ് ഒഴിച്ച് നന്നായി ഇളക്കുക. വീണ്ടും ഒരു ടീസ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഹല്‍വയുടെ പരുവത്തില്‍ നെയ്യ് നന്നായി തെളിഞ്ഞ് വരുമ്പോള്‍ അത് മുമ്പ് തയ്യാറാക്കി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് നന്നായി പരത്തി കൊടുക്കുക. ചൂടാറിയതിനുശേഷം പാത്രത്തില്‍ നിന്നും എടുക്കുക.