രാജ്യത്തിന്റെ കരുത്തായ മധ്യവര്‍ഗത്തിന് ചരിത്രത്തില്‍ ഏറ്റവും വലിയ പിന്തുണയാണ് ബജറ്റിലൂടെ കിട്ടിയതെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്. വലിയതോതിലുള്ള ആദായനികുതി ഇളവിലൂടെ വ്യക്തമാകുന്നത് സമ്പദ് വ്യവസ്ഥ സുശക്തമാണെന്നാണ്. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കുയരാന്‍ സഹായിക്കുന്നതാണ് പുതിയ പ്രഖ്യാപനം.
36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയ തീരുമാനം കാന്‍സര്‍ രോഗികളടക്കം പാവപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കും. ഹോം സ്റ്റേകളെ മുദ്ര ലോണ്‍ പരിധിയില്‍ കൊണ്ടുവന്നത് കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തേകും. 2014 ന് ശേഷം സ്ഥാപിക്കപ്പെട്ട ഐഐഎടികളുടെ അടിസ്ഥാനസൗകര്യവികസനത്തില്‍ പാലക്കാട് ഐഐടിയും ഉള്‍പ്പെടും. മല്‍സ്യത്തൊഴിലാളികളുടെ സമഗ്ര ക്ഷേമം ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.
ഭാവി ഇന്ത്യക്കായുള്ള റോഡ് മാപ്പാണ് ബജറ്റെന്ന് മുന്‍കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. യുവതയ്ക്ക് മുന്നില്‍ സാധ്യതകളുടെ വലിയ വാതായനങ്ങള്‍ തുറക്കുകയാണ്. വിദ്യാഭ്യാസത്തിനും നൂതനാശയത്തിനും ഊന്നല്‍ നല്കിയ ബജറ്റ് വികസിത ഭാരതമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് മുരളീധരന് പറഞ്ഞു.