+

ചോറ്റാനിക്കര സംഭവം; സർക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനാവില്ല : വി.മുരളീധരൻ

ചോറ്റാനിക്കര സംഭവം നാടിന് അപമാനമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പോക്സോ അതിജീവിതയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ക്രിമിനലുകൾക്ക് സമൂഹത്തിൽ സ്വൈര്യവിഹാരം നടത്താനുള്ള സാഹചര്യമേറുകയാണെന്നും പോസ്റ്റ്മോര്‍ട്ടം നടന്ന കളമശേരി മെഡിക്കൽ കോളേജിലെത്തിയ മുൻ കേന്ദ്രമന്ത്രി പ്രതികരിച്ചു.

സംഭവത്തിൽ കർശനമായ അന്വേഷണം നടക്കേണ്ടതുണ്ട്. പെണ്‍കുട്ടിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കർശന നടപടി വേണം. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കേരളത്തിലെ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും ഇടപെടേണ്ടതുണ്ട്. 
കൃത്യമായ അന്വേഷണം നടത്താതിരിക്കുന്നത് അതിക്രമങ്ങൾ വർധിക്കാനുള്ള സാഹചര്യം ഒരുക്കും. പെൺകുട്ടികൾക്ക് സുരക്ഷിതമായ ഇടമായി കേരളത്തെ നിലനിർത്താൻ കഴിയണം. താല്ക്കാലിക ശ്രദ്ധ തിരിക്കാനുള്ള നടപടികളിലേക്ക് മാത്രം സർക്കാർ ഒതുങ്ങുകയാണെന്നും വി. മുരളീധരൻ വിമർശിച്ചു.

facebook twitter