പഴുത്ത മാങ്ങ - 1 ഇഞ്ചി - ഒരു കഷ്ണം
പുതിനയില - ആവശ്യത്തിന്
പഞ്ചസാര - ആവശ്യത്തിന്
നാരങ്ങാനീര് - 1ടേബിൾസ്പൂൺ
വെള്ളം - 3 കപ്പ്
ഐസ് ക്യൂബ്സ് - ആവശ്യത്തിന്
മാങ്ങ കഷ്ണങ്ങളാക്കിയത് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
മാങ്ങ തൊലികളഞ്ഞു മുറിച്ചു മിക്സിയിലേക്കിടുക .ഇതിലേക്ക് ഇഞ്ചി, പുതിനയില, പഞ്ചസാര, നാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. ശേഷം അരിച്ചെടുക്കുക. ബാക്കിയുള്ള വെള്ളം ചേർത്ത് നീട്ടി എടുക്കാം. ഗ്ലാസിലേക്ക് ഐസ്‌ക്യൂബ്സും മാങ്ങ അരിഞ്ഞതും ഇട്ടുകൊടുത്തു മുകളിലായി ജ്യൂസ് ഒഴിച്ച് വിളമ്പാം.
Trending :