മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു ; 2 നഴ്‌സിങ് വിദ്യാർഥിനികൾക്ക് പരിക്ക്

11:00 AM Jul 15, 2025 |


മലപ്പുറം : മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ജനൽ കാറ്റിൽ അടർന്നു വീണ് 2 നഴ്‌സിങ് വിദ്യാർഥിനികൾക്ക് പരിക്ക്. ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി.നയന എന്നിവർക്കാണ് തലയ്ക്കു പരിക്കേറ്റത്. 

ഇരുവരെയും ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനൽ ആണ് വൈകിട്ട് നിലം പൊത്തിയത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.