
ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാറിനു കീഴില്‍ ഇസ്രായേല്‍ അധികൃതര്‍ ഗാസയിലേക്ക് തിരിച്ചയച്ച 90 പലസ്തീനികളുടെ മൃതദേഹങ്ങളില്‍ പലതിലും പീഡനത്തിന്റെയും വധശിക്ഷയുടെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍. കണ്ണുകെട്ടിയതും, കൈകള്‍ കെട്ടിയതും, തലയില്‍ വെടിയേറ്റതുമായ മുറിവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ ധാരണയുടെ ഭാഗമായി യുദ്ധത്തിനിടെ മരിച്ച ചില ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറിയിരുന്നു. പോരാട്ടത്തില്‍ കൊല്ലപ്പെട്ട 45 പലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇസ്രായേല്‍ കൈമാറിയത്. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) വഴിയായിരുന്നു ഈ കൈമാറ്റം നടന്നത്.
മിക്കവാറും എല്ലാവരുടെയും കണ്ണുകള്‍ കെട്ടിയിരുന്നു, ബന്ധിക്കപ്പെട്ടിരുന്നു, കണ്ണുകള്‍ക്കിടയില്‍ വെടിയേറ്റിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് അവരെ മര്‍ദ്ദിച്ചതായി കാണിക്കുന്ന പാടുകളും ചര്‍മ്മത്തിന്റെ നിറം മങ്ങിയ പാടുകളും മൃതദേഹങ്ങളില്‍ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടതിനുശേഷം അവരുടെ മൃതദേഹങ്ങള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നുവെന്നാണ് ദി ഗാര്‍ഡിയനിലെ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെയാണ് ഇസ്രായേലി അധികൃതര്‍ മൃതദേഹങ്ങള്‍ കൈമാറിയതെന്നും, രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ കനത്ത ബോംബാക്രമണം നടന്ന ഗാസയിലെ ആശുപത്രികള്‍ക്ക് ഡിഎന്‍എ വിശകലനം നടത്താന്‍ യാതൊരു മാര്‍ഗവുമില്ലെന്നും ഫറ കൂട്ടിച്ചേര്‍ത്തു. മരിച്ചത് ആരാണെന്ന് ഇസ്രയേലിന് അറിയാം. എന്നാല്‍ അത് തിരിച്ചറിയാന്‍ കൂടുതല്‍ കഷ്ടപ്പെടണനമെന്നാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നതെന്നും ഡോ. അഹമ്മദ് അല്‍-ഫറ വിശദീകരിക്കുന്നത്.