ക്ഷേമ പെന്ഷന് മുടങ്ങിയതില്‍ ഭിക്ഷ എടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയില്‍. മറിയക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി വ്യക്തമാക്കി. വികസിത കേരളം കണ്‍വെന്‍ഷന്റെ ഭാഗമായി തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മറിയക്കുട്ടി വേദിയിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിര്‍മിച്ചു നല്‍കിയിരുന്നു.
പെന്ഷന് മുടങ്ങിയതിനെതിരെ മണ്‍ചട്ടിയും പ്ലക്കാര്‍ഡുകളുമായി അടിമാലി ടൗണില്‍ മറിയക്കുട്ടി പ്രതിഷേധം നടത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പെന്ഷന് മുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മറിയ ഉന്നയിച്ചത്.