വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ് - നാലെണ്ണം
പച്ചമുളക് - രണ്ടെണ്ണം
ഇഞ്ചി - രണ്ട് സ്പൂൺ
മഞ്ഞൾപൊടി - ഒരു സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കടലമാവ് - രണ്ട് കപ്പ്
കായപ്പൊടി - ഒരു സ്പൂൺ
മുളകുപൊടി - ഒരു സ്പൂൺ
എണ്ണ - ഒരു ലിറ്റർ
സവാള ചെറുതായി അരിഞ്ഞത് - അരക്കപ്പ്
കടുക് - ഒരു സ്പൂൺ
ചുവന്ന മുളക് - രണ്ടെണ്ണം
കറിവേപ്പില - രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് നല്ലതുപോലെ വേവിച്ച് തൊലി കളഞ്ഞു ഉടച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എന്നിട്ട് കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക. ശേഷം അതിലേയ്ക്ക് ആവശ്യത്തിന് സവാളയും പച്ചമുളകും ഇഞ്ചിയും മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ വഴറ്റി യോജിപ്പിക്കുക. എന്നിട്ട് അതിലേക്ക് ഉരുളക്കിഴങ്ങ് പൊടിച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ കുഴച്ചു ഒട്ടും വെള്ളമില്ലാതെ മസാല തയ്യാറാക്കി എടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കടലമാവ്, മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് കുഴച്ചതിന് ശേഷം ഉരുളക്കിഴങ്ങിന്റെ മസാല ചെറിയ ഉരുളകളാക്കി എടുത്ത് ഈ മാവിലേക്ക് മുക്കി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.